കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷത്തിലധികം വ്യാജ വസ്തുക്കള്‍ മന്ത്രാലയം കണ്ടുകെട്ടി. വാണിജ്യ വ്യവസായ മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ് അഫയേഴ്‌സ് സ്റ്റേറ്റ് മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. വാണിജ്യ ലംഘനങ്ങളില്‍ നിന്നും കുവൈത്ത് വിപണിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ആക്‌സസറികള്‍, ബാഗുകള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍, ഷൂകള്‍, പ്രശസ്ത അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാപാരമുദ്രയുള്ള മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 6,23,762 വ്യാജ വസ്തുക്കള്‍ പരിശോധനയില്‍ കണ്ടുകെട്ടി. ഏകദേശം ആകെ മൂല്യം 10 ദശലക്ഷം ദിനാര്‍ കവിയുന്ന വസ്തുക്കള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ ജിസിസി വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
