ഖത്തർ ഇന്ത്യൻ എംബസിയുടെ അന്താരാഷ്ട്ര യോഗാ ദിനാഘോഷം ഏഷ്യൻ ടൗണിൽ

IMG 20240619 WA0000

ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ പത്താമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷം ജൂൺ 21ന് നടക്കും. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യോഗാദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ വിപുൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ആറുമണിമുതൽ എട്ടര വരെ പരിപാടികൾ നടക്കും.

‘Yoga for self and society’ എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിക്കുന്നത്. യോഗയുടെ ഗുണങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ആഘോഷത്തിന് ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും ആയി യോഗ ക്വിസ് സംഘടിപ്പിക്കും. പരിപാടിയിൽ എല്ലാവർക്കും ആയി 40 മിനിറ്റ് നേരം യോഗയും നടത്തും.

പ്രവേശനം സൗജന്യമാണ്. അതേസമയം പ്രവേശനത്തിനായി പേര് മുൻ‌കൂർ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/ekdjpYrXn7g6oCUw8

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ യോഗാ മാറ്റ് കയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് Information & Culture Wing, Email:
cul.doha@mea.gov.in; press.doha@mea.gov.in എന്ന ഇ മെയിലിലോ phone: 44255709, 44255745എന്ന നമ്പറിലോ ബന്ധപ്പെടാം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like