കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു. മാംഗഫില്‍ ലേബര്‍ ക്യാമ്പിന് തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് നടപടി. മാംഗഫിലുണ്ടായ തിപിടിത്തത്തില്‍ 49 പ്രവാസികള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കെട്ടിടങ്ങളില്‍ അനധികൃതമായി മാറ്റങ്ങള്‍, വിപുലീകരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി കര്‍ശന നടപടി സ്വീകരിക്കും.
വര്‍ഷങ്ങളായി കുവൈത്തില്‍ വ്യാപകമാകുന്ന ഒന്നാണ് കെട്ടിടങ്ങളിലെ ബേസ്മെന്റ്, പാര്‍ക്കിംഗ് ഏരിയകള്‍ അനധികൃത വെയര്‍ഹൗസുകളായി മാറ്റുന്ന രീതി. താഴത്തെ നിലയിലെ തുറസ്സായ സ്ഥലങ്ങള്‍ ഹൗസിംഗ് യൂണിറ്റുകളും ഷോപ്പുകളുമാക്കി മാറ്റില്‍ തുടങ്ങി അധിക വരുമാനത്തിനായി ചെയ്യുന്ന അനധികൃത നടപടികള്‍ക്ക് ഇനി പിടിവീഴും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും ജോലി ഒഴിവുകൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
