ബഹ്‌റൈനില്‍ ബസ് നിയന്ത്രണം വിട്ട് അപകടം; ഒരാള്‍ മരിച്ചു

IMG 20240615 WA0016

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ബസ് നിയന്ത്രണം വിട്ടു. ജിദാഫിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മനാമയിലേക്ക് യാത്രക്കാരെ കയറ്റികൊണ്ടുപോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡ് പണി നടത്തിയിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കോ യാത്രക്കാര്‍ക്കോ പരിക്കേറ്റിട്ടുണ്ടോയെന്നും വ്യക്തമല്ല. ബസ് നിയന്ത്രണം വിട്ട് വഴിയില്‍ നിന്ന് തെന്നിമാറി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വിവരിച്ചു,

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം സാരമായി തകര്‍ന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും നാഷണല്‍ ആംബുലന്‍സ് ജീവനക്കാരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലെത്തിച്ചു. അപകടകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HjWudfiquCl2sAKUSKgF78

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like