വിസിറ്റ് ഖത്തറിന്റെ വേനല്‍ക്കാല, ബലിപെരുന്നാള്‍ പരിപാടികള്‍ അറിയാം; വിശദമായി

IMG 20240611 WA0001

ദോഹ: വിസിറ്റ് ഖത്തര്‍ രാജ്യത്തെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഖത്തര്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രസകരമായ ഇവന്റുകള്‍, ആവേശകരമായ പ്രമോഷനുകള്‍, ആകര്‍ഷകമായ സംഗീത കച്ചേരികള്‍ എന്നിവ ആസ്വദിക്കാം.

പരിപാടികള്‍ വിശദമായി:

  • ബലിപെരുന്നാള്‍ (ഈദ് അല്‍-അദ്ഹ) പ്രമാണിച്ച് ജൂണ്‍ 18,19 തീയതികളില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കും.
  • ജൂണ്‍ 18 മുതല്‍ ജൂലൈ 13 വരെ QNCC യിലെ ഇന്‍ഫ്ലാറ്റ സിറ്റി സന്ദര്‍ശിക്കാം.
  • ജൂണ്‍ 16 മുതല്‍ ആഗസ്ത് 31 വരെ എല്ലാ പ്രായത്തിലുമുള്ള സന്ദര്‍ശകര്‍ക്കായി ദോഹ മിഷ്‌രിബ് ഡൗണ്‍ടൗണില്‍ ‘ഈദ് ആന്‍ഡ് സമ്മര്‍ നൈറ്റ്സ്’ സംഘടിപ്പിക്കും.
  • ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 14 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ കുട്ടികള്‍ക്കായി കളിപ്പാട്ട ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
  • വിര്‍ച്യുസിറ്റി, ആംഗ്രി ബേര്‍ഡ്സ് വേള്‍ഡ്, ദോഹ ക്വസ്റ്റ്, ട്രോകാഡെറോ എന്നിവയുള്‍പ്പെടെ ഖത്തറിലെ നിരവധി ഇന്‍ഡോര്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ കുടുംബങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഖതൈഫാന്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ലുസൈലില്‍ പുതുതായി തുറന്ന മെറിയല്‍ വാട്ടര്‍പാര്‍ക്ക്, 85 മീറ്റര്‍ വാട്ടര്‍ സ്ലൈഡും 36 ആഹ്ലാദകരമായ വാട്ടര്‍ സ്ലൈഡുകളും ഉള്‍പ്പെടെ വിവിധ ആകര്‍ഷണങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading