ഖത്തര്‍ ഹജ്ജ് മിഷന്‍ തീര്‍ത്ഥാടകര്‍ക്കായി സ്മാര്‍ട്ട്‌ ഫോണ്‍ ആപ്പ് അവതരിപ്പിച്ചു

IMG 20240611 WA0000

ദോഹ: ഖത്തരി ഹജ്ജ് മിഷന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി സ്മാര്‍ട്ട് ആപ്പ് അവതരിപ്പിച്ചു. ആപ്പിന്റെ ആറാം പതിപ്പില്‍ പുതിയ പരിഷ്‌കാരങ്ങളും സവിശേഷതകളും അധിക സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ആപ്പ് ലഭ്യമാകും.

ഖത്തറിലെ തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണ് പുതിയ ആപ്പ് പുറത്തിറിക്കിയത്. ഖത്തറി തീര്‍ത്ഥാടകരുടെ ഹജ്ജ് കര്‍മ്മങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനും അവര്‍ക്ക് എല്ലാ കാര്യങ്ങളും സുഗമമാക്കുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹജ്ജ് മിഷന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് യൂണിറ്റ് തലവനായ ഗാനേം റാഷിദ് അല്‍ കുബൈസി പറഞ്ഞു. ഫത്വകള്‍, അപേക്ഷകള്‍, തീര്‍ത്ഥാടകര്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ തുടങ്ങിയ ശാസ്ത്രീയവും നിയമപരവുമായ ഉറവിടങ്ങളും അത്യാഹിത സാഹചര്യങ്ങളില്‍ പിന്തുണയും സഹായവും ആപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറികളല്ലാത്ത ഏതൊരു തീര്‍ത്ഥാടകനും ആപ്പിന്റെ പ്രയോജനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ അവരുടെ ഫോണ്‍ നമ്പറും മാപ്പിലെ സ്ഥലവും ഖത്തരി ഹജ്ജ് മിഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് സപ്പോര്‍ട്ട് യൂണിറ്റിലേക്ക് അയക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാനും തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കും. എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുമായി ഇലക്ട്രോണിക് ആയി ലിങ്ക് ചെയ്തിരിക്കുന്ന കാമ്പെയ്ന്‍ സംവിധാനത്തിലൂടെ ഹജ്ജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പ്രിന്റുചെയ്യുന്നതിനുമുള്ള ഫീച്ചറും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading