ദോഹ; ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഐസിബിഎഫുമായി സഹകരിച്ച് ജൂണ്‍ 14ന് , വെള്ളിയാഴ്ച കോണ്‍സുലാര്‍ ക്യാമ്പ് നടക്കും. ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ രാവിലെ 9 മണിമുതല്‍ കാമ്പിന്റെ സേവനം ലഭ്യമാകും.
പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ എന്നിവയ്ക്ക് ക്യാമ്പില്‍ സൗകര്യമുണ്ടായിരിക്കും. 11 AM വരെ ക്യാമ്പ് പ്രവര്‍ത്തിക്കും. രാവിലെ 8 മണി മുതല്‍ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകളുമായി എത്തണമെന്ന് ഐസിബിഎഫ് അറിയിച്ചു.
പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങളും ക്യാമ്പില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും കോണ്‍സുലാര്‍ ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
അതേസമയം പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ജൂണ്‍ 28ന് (വെള്ളിയാഴ്ച) രാവിലെ 9 മണി മുതല്‍ 10 വരെ ക്യാമ്പ് നടന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 7046 2114, +974 6610 0744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
