കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി ജൂണ്‍ 12 ന് വയനാട്ടില്‍ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ് അദ്ദേഹം എത്തുന്നത്. ദേശീയ നേതാക്കളും അദ്ദേഹത്തിനൊപ്പം മണ്ഡല സന്ദര്‍ശനത്തിനെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ പി അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്.
രാഹുല്‍ ഗാന്ധിക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനാണ് ജില്ല നേതൃത്വത്തിന്റെ തീരുമാനം. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്. അതേസമയം മൂന്ന് ദിവസത്തിനകം രാഹുല്‍ മണ്ഡലം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്പായാണ് വോട്ടര്‍മാരെ കാണാന്‍ അദ്ദേഹം വയനാട് എത്തുന്നത്.
