വാര്‍ത്തകള്‍ വ്യാജം; കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സുരേഷ് ഗോപി

IMG 20240609 WA0014 1

തിരുവനന്തപുരം; സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത വ്യാജം. സുരേഷ് ഗോപി തന്നെ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. സ്ഥാനം ഒഴിയുമെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. താന്‍ മന്ത്രിയായി തുടരും. മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതില്‍ അഭിമാനമെന്നും കേന്ദ്ര സഹമന്ത്രിയും തൃശ്ശൂരിന്റെ എംപിയും നടനുമായ സുരേഷ് ഗോപി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സഹമന്ത്രിയായി കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വകുപ്പുകള്‍ ഇതുവരെ നിശ്ചയിച്ചുനല്‍കിയിട്ടില്ല. സുരേഷ് ഗോപി മന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വന്ന വാര്‍ത്തകള്‍. അതേസമയം ബിജെപി ഉന്നത നേതൃത്വം അടക്കം ഇടപെട്ടുള്ള അനുനയ നീക്കങ്ങള്‍ക്ക് പിന്നാലെയാണ് താരം സ്ഥാനം ഒഴിയുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത് എന്നാണ് സൂചന. തൃശ്ശൂരില്‍ മിന്നുന്ന വിജയം നേടിയിട്ടും ക്യാബിനറ്റ് റാങ്ക് ലഭിക്കാത്തതില്‍ താരം അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

You May Also Like

  • ആരാകും മുഖ്യമന്ത്രി; പ്രഖ്യാപനം നാളെ

  • ആരാകും കേരളാ മുഖ്യമന്ത്രി; നിര്‍ണായക യോഗം ഇന്ന്

  • യുഡിഎഫ് പടയോട്ടം; തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading