ഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിംഗും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല സീതാരാമനും ബിജെപി ദേശീയ അധ്യക്ഷനായ ജെ പി നദ്ദ, നിതിന്‍ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യ സംഖ്യത്തെ പ്രതിനിധീകരിച്ച് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അനില്‍ കുമാര്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. മുകേഷ് അംബാനി എന്നിവരും ചടങ്ങിനെത്തി.
മന്ത്രിസഭയില്‍ 72 പേര്‍. 30 ക്യാബിനറ്റ് മന്ത്രിമാര്‍, 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍, 36 കേന്ദ്ര സഹമന്ത്രിമാര്‍.
സത്യപ്രതിജ്ഞ ചെയ്തവര്‍:
സര്‍ബാനന്ദ സോനോവാള്‍, എച്ച്.ഡി കുമാരസ്വാമി, പീയുഷ് ഗോയല്‍, ധര്‍മ്മേന്ദ്രപ്രധാന്‍, നിതിന്‍ റാം മാഞ്ചി, ഡോ. വീരേന്ദ്രകുമാര്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, എസ്, ജയശങ്കര്‍, ശിവരാജ് സിങ് ചൗഹാന്‍, റാം മോഹന്‍ നായിഡു, ലലന്‍ സിങ്, പ്രള്‍ഹാദ് ജോഷി, ജുവൽ ഓറം, ഗിരിരാജ് സിംഗ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ,ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കിരൺ റിജിജു, സി ആർ പാട്ടീൽ, ചിരാഗ് പാസ്വാൻ, ഹർദ്വീപ് സിങ് പുരി, മൻസുഖ് മാണ്ഡവ്യ, കിഷൻ റെഡ്ഢി ….
