ദോഹ: ഖത്തറിലെ വിവിധയിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഇന്ന്, വൈകിട്ട് 6:00 വരെ രാജ്യത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാത്രിയില്‍ പൊടിക്കാറ്റ് നേരിയതായി മാറുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടല്‍ത്തീരങ്ങളില്‍ പകല്‍സമയത്ത് കഠിനമായ ചൂട് അനുഭവപ്പെടും. ശക്തമായ കാറ്റിനും തിരശ്ചീന ദൃശ്യപരതയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കടല്‍ തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ 15 -25 KT വേഗതയില്‍ കാറ്റ് വീശുമെന്നും ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
