ദോഹ: ഖത്തറില്‍ കര്‍വ ടാക്‌സികള്‍ ഇനി യൂബര്‍ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന് കര്‍വ (മൊവാസലാത്ത്) അധികൃതര്‍ അറിയിച്ചു. ഖത്തര്‍ മൊബിലിറ്റി ലാന്‍ഡ്സ്‌കേപ്പ് ഉയര്‍ത്തുക, ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 എന്നിവയുടെ ഭാഗമായാണ് തീരുമാനം. ഇന്നലെ മുതല്‍ യൂബര്‍ ആപ്പില്‍ കര്‍വ ടാക്‌സി ട്രിപ്പുകള്‍ ഉള്‍പ്പെടുത്തിയതായും കര്‍വ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ഡയറക്ടര്‍ നാസര്‍ മംദൂഹ് എം അല്‍ ഷമ്മരി പറഞ്ഞു.
“ഇതിലൂടെ ഹൈബ്രിഡ്-ഇലക്‌ട്രിക് ടാക്‌സി ഫ്ലീറ്റിനൊപ്പം ഹരിത മൊബിലിറ്റി ലാൻഡ്‌സ്‌കേപ്പ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം പ്രതീക്ഷിക്കുന്നതായി ” യൂബറിലെ ഖത്തർ, യുഎഇ, ജോർദാൻ എന്നിവയുടെ ജനറൽ മാനേജർ പിയ എൽ ഹാച്ചം പറഞ്ഞു.
യൂബർ ആപ്പിൽ “ടാക്സി” സേവനം തിരഞ്ഞെടുത്ത് കർവ സേവനം ഉപയോഗിക്കാം.
