ജിദ്ദ: സൗദിയില്‍ ബാങ്കുകള്‍ക്കും പെയ്മെന്റ് കമ്പനികള്‍ക്കും ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. ജൂണ്‍ 14, വെള്ളിയാഴ്ച( ദുല്‍ഹജ്ജ് 8 ) മുതല്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ദുല്‍ഹജ്ജ് 7 പ്രവൃത്തി ദിവസം അവസാനിച്ച ശേഷം ബലിപെരുന്നാള്‍ അവധി ആരംഭിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെ അറിയിപ്പ്.
ജൂണ്‍ 23, ഞായറാഴ്ച, ( ദുല്‍ഹജ്ജ് 17 ) മുതല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
