ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം. മെയ് 30 ന് ആരംഭിക്കുന്ന പ്രദര്‍ശനം ജൂണ്‍ 8 വരെ തുടരും. വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
സൂഖ് വാഖിഫ് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഇന്ത്യന്‍ മാമ്പഴങ്ങളും മാങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനെത്തും. സൂഖ് വാഖിഫിലെ ഈസ്റ്റ് സ്‌ക്വയറിലാണ് പ്രദര്‍ശനം.
