ഖത്തർ ഇന്ത്യന്‍ എംബസിയുടെ ‘മീറ്റ് ദി അംബാസഡര്‍’ വ്യാഴാഴ്ച

img 20240409 wa0046

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി ‘മീറ്റ് ദി അംബാസഡര്‍’ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 30, വ്യാഴാഴ്ച വൈകിട്ട് 3 മണി മുതലാണ് പരിപാടി. ഓപ്പണ്‍ ഹൗസിന് ഖത്തര്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ നേതൃത്വം നല്‍കും.

ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടണം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ labour.doha@mea.gov.in എന്ന ഇമെയിലില്‍ അപേക്ഷകള്‍ അയക്കാം.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading