മസ്കത്ത്: ഒമാനില്‍ ബാങ്ക് മസ്‌കത്തിന്റെ വിവിധ സേവനങ്ങള്‍ നാളെ മുതൽ തല്ക്കാലികമായി തടസ്സപ്പെടും. മെയ് 16, വ്യാഴാഴ്ച മുതല്‍ മെയ് 19 ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. സിസ്റ്റം നവീകരണത്തിന്റെ ഭാഗമായാണ് സേവനങ്ങള്‍ക്ക് തടസ്സം നേരിടുക.
ബാങ്ക് അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍-ഇന്റര്‍നെറ്റ് ബാങ്കിങ്, സിഡിഎം, ഐവിആര്‍ സേവനങ്ങളും ഈ ദിവസങ്ങളില്‍ ലഭ്യമാകില്ലെന്നും അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തിലും വ്യക്തമാക്കി.
