ദോഹ: ഖത്തറിലെ വെസ്റ്റ് ബേ, ഒനൈസ മേഖലയിൽ തീപിടിത്തം. ഒരു ടവറിന്റെ പുറംഭാഗത്തുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം സെപ്റ്റംബർ 9 ബുധനാഴ്ച ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. കഴിഞ്ഞദിവസം വൈകിയാണ് അപകടമുണ്ടായത്.
അതേസമയം മുൻകരുതൽ നടപടിയെന്ന നിലയിൽ കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ അൽ വക്ര തുറമുഖത്തെ ഒരു കപ്പലിലുണ്ടായ തീപിടുത്തവും സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയിരുന്നു. ആ സംഭവത്തിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
