റുമൈല ഹോസ്പിറ്റലിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണം

InShot 20260820 210703885

ദോഹ: ഖത്തറിൽ റുമൈല ഹോസ്പിറ്റലിന് മുന്നിലെയും സമീപത്തെ പാർക്കിംഗ് ഏരിയകളിലെയും ചില റോഡുകൾ താൽക്കാലികമായി അടച്ചിടുമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) അറിയിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 15 വരെ റോഡുകൾ അടച്ചിടും. ഡ്രെയിനേജ് ശൃംഖല മെച്ചപ്പെടുത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനാണ് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് എച്ച്എംസി വ്യക്തമാക്കി.

അടച്ചിടൽ കാലയളവിൽ ബദൽ യാത്രാമാർഗ്ഗങ്ങൾ ലഭ്യമായിരിക്കും. സന്ദർശകർക്കും രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി ദിശാസൂചക ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് റുമൈല ഹോസ്പിറ്റലിലേക്ക് വരുന്നവർ, നിശ്ചയിച്ചിട്ടുള്ള പാതകളും സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡുകളും പാലിക്കണമെന്നും എച്ച്എംസി സന്ദർശകരോട് അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading