ഇന്ത്യന്‍ പ്രവാസികള്‍ പാന്‍കാര്‍ഡ് സ്റ്റാറ്റസ് എന്‍ആര്‍ഐ ആക്കി മാറ്റണം; മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്

1q 54

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. പാന്‍കാര്‍ഡ് (Permanent Account Number) സ്റ്റാറ്റസ് എന്‍ആര്‍ഐ (NRI) ആക്കിമാറ്റണമെന്നാണ് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ഇന്‍കം ടാക്സ് റിട്ടേണ്‍(ഐടിആര്‍) സമര്‍പ്പിക്കുന്നതിന് മുന്‍പായി തന്നെ പാന്‍കാര്‍ഡിലെ റസിഡന്‍സ് സ്റ്റാറ്റസ് എന്‍ആര്‍ഐ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

പാന്‍കാര്‍ഡ് നമ്പര്‍ ജീവിതകാലം മുഴുവന്‍ ഒന്നാണെങ്കിലും, ഒരാള്‍ പ്രവാസിയാകുന്നതോടെ ഇന്‍കം ടാക്സ് ഡാറ്റാബേസിലുള്ള വിവരങ്ങള്‍ സ്വയമേ മാറുകയില്ല. പക്ഷെ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലും റസിഡന്‍ഷ്യല്‍ സ്റ്റാറ്റസിലും മാറ്റങ്ങള്‍ വരുത്തണം.

മുന്‍പത്തെ മൂന്ന് അസസ്മെന്റ് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നോണ്‍ റെസിഡന്റ് ആയി ഐടിആര്‍ സമര്‍പ്പിച്ചവരുടെയോ അല്ലെങ്കില്‍ ജുരിസ്ഡിക്ഷണല്‍ അസ്സസിങ് ഓഫീസറെ (Jurisdictional Assessing Officer) വിവരമറിയിച്ചവരുടെയോ എന്‍ആര്‍ഐ സ്റ്റാറ്റസ് ആദായ നികുതി വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍പ്പെടാത്ത ബാധിക്കപ്പെട്ട പ്രവാസികള്‍ അവരുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് വിവരങ്ങളും തെളിവുകളും ജെഎഓയ്ക്ക് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Income Tax Department, India has advised Indian expatriates in the UAE to update their PAN (Permanent Account Number) status to NRI. The department has clarified that individuals must ensure their residence status is recorded as NRI on their PAN cards before filing their next Income Tax Return (ITR).

You May Also Like