ഖത്തറിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി കാനഡ

1q 53

ദോഹ: ഖത്തറിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കാനഡ. മേഖലയില്‍ യു.എസ്.-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വിദേശത്ത് താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ കനേഡിയന്‍ പൗരന്മാര്‍ക്കാണ് കാനഡ സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കാനഡ മുന്നറിയിപ്പ് നല്‍കി. അതേസമയം ബഹ്റൈന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, ലെബനന്‍, ഫലസ്തീന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലേക്കുള്ള എല്ലാവിധ യാത്രകളും ഒഴിവാക്കണമെന്ന് കാനഡ നിര്‍ദ്ദേശിച്ചു. ഈ രാജ്യങ്ങളെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Canada govt has advised its citizens to avoid non-essential travel to Qatar amid U.S-Iran escalations in the region with missile and drone attacks on some Gulf states. Jordan, Oman, Saudi Arabia and the United Arab Emirates are also currently under the same advisory level. Meanwhile, Canada is advising against all travel to Bahrain, Iran, Iraq, Kuwait, Lebanon, Palestine, Syria and Yemen, under its highest risk category. The guidance was published by the Government of Canada for Canadians living or travelling abroad.

You May Also Like