ഖത്തറില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ബാധകം

1q 39

ദോഹ: ഖത്തറില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ (QCAA) മേല്‍നോട്ടത്തില്‍ സമഗ്രമായ ഒരു നിയമ ചട്ടക്കൂട് അവതരിപ്പിച്ചു. ഡ്രോണുകളുടെ നിയന്ത്രണം സംബന്ധിച്ച 2026-ലെ 10-ാം നമ്പര്‍ നിയമപ്രകാരമാണ് തീരുമാനം.

ഇതുപ്രകാരം, ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ള പ്രദേശങ്ങളും അനുവദനീയമായ പരമാവധി ഉയരവും അതോറിറ്റി നിശ്ചയിക്കും. വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഖത്തറിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതിനുമായി അംഗീകൃത വ്യോമപാതകളും ഫ്‌ലൈറ്റ് റൂട്ടുകളും അതോറിറ്റി നിര്‍ണ്ണയിക്കും. ലൈസന്‍സുകളും പ്രവര്‍ത്തനാനുമതികളും നല്‍കുന്നതിനും പുതുക്കുന്നതിനുമുള്ള ഉത്തരവാദിത്തവും അതോറിറ്റിക്കായിരിക്കും. രാജ്യത്ത് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരങ്ങളും വിഭാഗങ്ങളും നിശ്ചയിക്കുന്നതിനൊപ്പം അവ പാലിക്കേണ്ട സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും അതോറിറ്റിയായിരിക്കും.

ഡ്രോണുകളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം, ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതോറിറ്റി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണവും നിയമനിര്‍മ്മാണത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ഡ്രോണ്‍ പ്രവര്‍ത്തന വേളയില്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടികളും ആവിഷ്‌കരിക്കാനുള്ള ചുമതലയും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിക്ഷിപ്തമാണ്. നിയമത്തിന് കീഴില്‍ പുറപ്പെടുവിക്കുന്ന എല്ലാ സാങ്കേതിക ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ പ്രസിദ്ധീകരിക്കും. വാണിജ്യ, ഗവേഷണ, വിനോദ ആവശ്യങ്ങള്‍ക്കായി ഡ്രോണുകളുടെ ഉപയോഗം അതിവേഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar has introduced a comprehensive legal framework to regulate the use of drones, placing their operation under the supervision of the Qatar Civil Aviation Authority (QCAA). Law No. 10 of 2026 on the Regulation of Unmanned Aircraft empowers the QCAA to oversee drone activities in accordance with national legislation and applicable international conventions, in coordination with the relevant authorities in the country. Under the law, the authority will designate the areas in which drones may be operated and determine the maximum permitted altitudes. It will also specify authorised airspace and flight routes to ensure the safety of air navigation and protect Qatar’s airspace.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading