ദോഹ: ഖത്തറിനുള്ളിലെ മരുന്ന് വിതരണ ശൃംഖലകള്‍ നിരീക്ഷിക്കുന്നതിനും അവയുടെ സഞ്ചാരപാത കണ്ടെത്താനുമുള്ള സംവിധാനം നടപ്പിലാക്കുന്നതായി ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ 18 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇതേതുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനായി ഒരു വര്‍ഷത്തില്‍ കൂടാത്ത സാവകാശവും (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്.
മരുന്ന് നിര്‍മ്മാണശാലകള്‍, കമ്പനികള്‍, വിതരണക്കാര്‍, ഇറക്കുമതിക്കാര്‍, മരുന്ന് സംഭരണശാലകള്‍ (വെയര്‍ഹൗസുകള്‍) എന്നിവയ്ക്കും രാജ്യത്തെ എല്ലാ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. ട്രാക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും എല്ലാ സ്ഥാപനങ്ങളും പാലിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.
മരുന്ന് വിതരണ ശൃംഖലയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, പ്രാദേശികമായി നിര്‍മ്മിച്ചതോ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതോ രാജ്യത്തിനകത്ത് പാക്കേജ് ചെയ്തതോ ആയ മരുന്നുകളുടെ സഞ്ചാരം എല്ലാ ഘട്ടങ്ങളിലും നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുമെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സര്‍ക്കുലര്‍ വിശദീകരിച്ചു.
ഖത്തറില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളുടെയും പാക്കേജിംഗില്‍ ടു-ഡൈമന്‍ഷണല്‍ ബാര്‍കോഡുകള്‍ ഉപയോഗിക്കണമെന്ന് മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ‘ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍’ (GS1) മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഗ്ലോബല്‍ പ്രൊഡക്റ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (GTIN), ഓരോ പാക്കേജിനുമുള്ള പ്രത്യേക സീരിയല്‍ നമ്പര്‍, കാലാവധി തീരുന്ന തീയതി, ബാച്ച് നമ്പര്‍ എന്നിവ ഈ ബാര്‍കോഡില്‍ ഉള്‍പ്പെടുത്തുകയും വേണം.
ആഗോളതലത്തിലുള്ള മികച്ച പ്രവര്‍ത്തനരീതികള്‍ പാലിക്കുന്നതിനും മരുന്നുകള്‍ ട്രാക്ക് ചെയ്യുന്നതിനും ഖത്തര്‍ നമ്പറിംഗ് ഓഫീസില്‍ (GS1 Qatar) ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. അതോടൊപ്പം ഗ്ലോബല്‍ പ്രൊഡക്റ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (GTIN), ഗ്ലോബല്‍ ലൊക്കേഷന്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (GLN), ഗ്ലോബല്‍ ലോജിസ്റ്റിക്‌സ് യൂണിറ്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (SSCC) എന്നിവയും നേടിയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Pharmacy and Drug Control Department, Qatar also issued an application for a system to track and trace drug supply chains within the State of Qatar, confirming that the decision will be implemented starting from June 18, 2026, with the entities covered being given a grace period not exceeding one year to adjust their conditions. The circular was directed to factories, companies, distributors, importers and warehouses of medicines and pharmaceutical preparations, in addition to all pharmaceutical institutions in the country, on the necessity of adhering to the controls and requirements set by the Pharmacy and Drug Control Administration for the application of the tracking system. The circular explained that the system aims to enhance the safety of the pharmaceutical supply chain and ensure that medicines can be traced at all stages of their circulation, whether they are manufactured locally, imported from abroad, or packaged within the country
