ദോഹ: ഖത്തറില്‍ സൗന്ദര്യവര്‍ദ്ധക ചികിത്സകളില്‍ ‘എക്‌സോസോം’ (exosome) കുത്തിവയ്പ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലോ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലോ (FDA) ഈ ആവശ്യത്തിനായി ലൈസന്‍സ് ലഭിച്ച ഉല്‍പ്പന്നങ്ങളൊന്നും നിലവിലില്ലെന്നും, അവയുടെ സുരക്ഷയും ഫലപ്രാപ്തിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇത്തരം കുത്തിവെയ്പ്പുകള്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ക്ക് കാരണമായേക്കാമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വിതരണം ചെയ്യപ്പെടുന്ന മരുന്നുകളുടെയും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും മേലുള്ള നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും രോഗികളുടെയും മരുന്നുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പുറപ്പെടുവിച്ച പുതിയ നിയന്ത്രണ നടപടികളുടെ ഭാഗമായാണ് അതോറിറ്റി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനൊപ്പം മറ്റ് രണ്ട് സര്‍ക്കുലറുകളും പുറത്തിറക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ പ്രകാരം എക്‌സോസോം ഉല്‍പ്പന്നങ്ങള്‍ കുത്തിവയ്പ്പ് വഴി ഉപയോഗിക്കുന്നത് നിരോധിച്ചതായും മന്ത്രലായം അറിയിച്ചു. കൂടാതെ, ബോട്ടൂലിനം ടോക്‌സിന്‍ (botulinum toxin) ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും ഉപയോഗത്തിനുമായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും, ഖത്തറിനുള്ളിലെ മരുന്ന് വിതരണ ശൃംഖലകളെയും അവയുടെ വിതരണത്തെയും ട്രാക്ക് ചെയ്യാനും കണ്ടെത്താനുമുള്ള ദേശീയ സംവിധാനം നടപ്പിലാക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എക്‌സോസോം (Exosome) ഉല്‍പ്പന്നങ്ങള്‍ ബാഹ്യ ഉപയോഗത്തിന് (ചര്‍മ്മത്തില്‍ പുരട്ടുന്നതിന്) മാത്രമുള്ളതാണെന്നും, കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള മറ്റ് രീതികളില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ ഉല്‍പ്പന്നങ്ങള്‍ കുത്തിവയ്ക്കുന്നതിനോ, വൈദ്യശാസ്ത്രപരമോ സൗന്ദര്യവര്‍ദ്ധകമോ ആയ ചികിത്സയായി ഇവയെ പ്രചരിപ്പിക്കുന്നതിനോ, അല്ലെങ്കില്‍ അംഗീകൃത ഉപയോഗങ്ങള്‍ക്ക് പുറത്ത് ഇവ ഉപയോഗിക്കുന്നതിനോ കര്‍ശനമായ വിലക്കുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Public Health warned against the use of exosomes by injection, stressing that there are no products licensed for this use in the State of Qatar or by the US Food and Drug Administration (FDA), and emphasizing that their safety and effectiveness for this purpose have not been scientifically proven and may involve potential health risks. The Ministry of Public Health confirmed that any products circulating from Exosome are intended for external (topical) use only, and may not be used by any other means, including injection, stressing the complete prohibition of injecting these preparations or promoting them as a medical or cosmetic treatment or using them outside the scope of their authorized uses
