ഖത്തറിൽ നിന്ന് കൂടുതൽ വിമാന സർവീസ് പ്രഖ്യാപിച്ച് ഖത്തർ എയർവേസ്; ഒക്ടോബർ 31 വരെ ടിക്കറ്റ് മാറ്റാനും അവസരം 

InShot 20260327 162053145

ദോഹ: ഖത്തറിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ഏപ്രിൽ 15 വരെയുള്ള പുതിയ യാത്രാ ഷെഡ്യുളും ഖത്തർ എയർവേസ് പ്രഖ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളെയും ഉൾപ്പെടുത്തി 90 ലധികം സ്ഥലങ്ങളിലേക്ക് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായുള്ള ഏകോപനത്തിലാണ് പുതിയ യാത്രാ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റോ ആപ്പോ പരിശോധിച്ച് നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ കൃത്യവും അപ്‌ഡേറ്റ് ചെയ്‌തതുമാണെന്ന് ഉറപ്പാക്കുക. അതേസമയം സ്ഥിരീകരിച്ച ടിക്കറ്റ് കൈവശമില്ലാത്തവർ വിമാനത്താവളത്തിൽ എത്തരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. 

അതേസമയം നിലവിലെ സാഹചര്യത്തിൽ, ഫെബ്രുവരി 28 നും ജൂൺ 15 നും ഇടയിൽ യാത്രാ തീയതിയുള്ള ബുക്ക് ചെയ്ത് ടിക്കറ്റുള്ളവർക്ക് യാത്രാ തീയതി മാറ്റാനും സൗജന്യമായി റദ്ദാക്കാനും അവസരമുണ്ട്.   2026 ഒക്ടോബർ 31 വരെ പുതിയ യാത്രാ തീയതിയിലേക്ക് സൗജന്യ തീയതി മാറ്റാൻ സാധിക്കും. റീഫണ്ടുകൾക്ക്  28 ദിവസം വരെ സമയമെടുത്തേക്കാമെന്നും കമ്പനി അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading