ദോഹ: ഖത്തറിൽ നാളെ മുതൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ, മാർച്ച് 26 വ്യാഴം, വെള്ളി ദിവസങ്ങളിൽ രാജ്യത്തെ വിവിധയിടങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ മഴയ്ക്ക് പിന്നാലെ, ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ ജാഗ്രത പാലിക്കണമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തിരശ്ചീന ദൃശ്യപരതയും കുറയും. കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
