ദോഹ: ഖത്തറിലെ പവർ പ്ലാന്റുകൾ ലക്ഷ്യമിട്ട് ഇറാനിയൻ ഡ്രോണുകളുടെ ആക്രമണം നടന്നതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ഖത്തറിലെ മിസെയിദ് പവർ പ്ലാന്റും ഖത്തർ എനർജി റാസ് ലഫാൻ പ്ലാന്റും ലക്ഷ്യമിട്ടായിരുന്നു ഇറാൻ ഡ്രോണുകളുടെ ആക്രമണം.
ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് ഖത്തറിനെ ആക്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. “ഒരു ഡ്രോൺ മിസൈദിലെ ഒരു പവർ പ്ലാന്റിന്റെ വാട്ടർ ടാങ്കിനെയും മറ്റൊന്ന് ഖത്തർ എനർജിയുടെ ഉടമസ്ഥതയിലുള്ള റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു പവർ പ്ലാന്റിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തി. അതേസമയം ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.” – ഖത്തർ പ്രതിരോധ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു,
ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങളും ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തുകയാണ്. പിന്നീട് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും ശാന്തത പാലിക്കാനും സുരക്ഷാ അധികാരികൾ പുറപ്പെടുവിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക മാർഗങ്ങളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
