ദോഹ: ഖത്തറില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സൗജന്യവും ഡിസ്‌കൗണ്ടിലുള്ളതുമായ സ്‌കൂള്‍ സീറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമായുള്ള പദ്ധതിയില്‍ ഓണ്‍ലൈനായി ജനുവരി 20 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും മൊത്തം 3,500 സൗജന്യ സീറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ബിരുദം വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ലഭിക്കും. പൂര്‍ണ്ണമായും സൗജന്യ സീറ്റുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, വികലാംഗ വിദ്യാര്‍ത്ഥികള്‍ക്കായി നിയുക്തമാക്കിയ സൗജന്യ സീറ്റുകള്‍, ഖത്തറി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വൗച്ചറുകളുടെ മൂല്യത്തില്‍ അനുവദിച്ച സീറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗത്തിലുള്ള സീറ്റുകള്‍ക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിക്കുന്നത്.
മന്ത്രാലയത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ രാജ്യക്കാരായ ഖത്തറിലെ താമസക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗജന്യ സീറ്റുകള്‍ക്ക്, കുടുംബത്തിന്റെ മൊത്തം വരുമാനം 10,000 ഖത്തര്‍ റിയാലില്‍ കവിയരുത്. ഡിസ്‌കൗണ്ട് സീറ്റുകള്‍ക്ക്, വരുമാന പരിധി 15,000 റിയാലായും നിശ്ചയിച്ചിട്ടുണ്ട്.
25,000 റിയാലില്‍ കവിയാത്ത വരുമാനമുള്ള കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ വൗച്ചറുകളുടെ മൂല്യത്തില്‍ ഖത്തരി വിദ്യാര്‍ത്ഥികള്‍ക്കായി നിയുക്തമാക്കിയ സീറ്റുകള്‍ ലഭ്യമാണ്. ജനുവരി 20 മുതല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ആയി അപേക്ഷകള്‍ സമര്‍പ്പിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
