ദോഹ: ഖത്തറില്‍ പുതിയ കാറുകളുടെ കയറ്റുമതി നിരോധനം സാമാന്യവല്‍ക്കരിക്കുന്ന സംവിധാനം നടപ്പിലാക്കുന്നു. ജനറല്‍ കസ്റ്റംസ് അതോറിറ്റിയുമായി ഏകോപിപ്പിച്ചാണ് ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം. വാഹനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറുകളുടെ കയറ്റുമതി അനുവദിക്കും. ഇത് രാജ്യത്തിന് അനുവദിച്ച ‘ക്വാട്ട’യില്‍ കണക്കാക്കില്ല.
രാജ്യത്തെ എക്‌സിക്യൂട്ടീവ് ചട്ടത്തില്‍ പറഞ്ഞിരിക്കുന്നതൊഴിച്ചാല്‍ ഒരു വര്‍ഷം മുഴുവന്‍ രജിസ്റ്റര്‍ ചെയ്യാത്ത പുതിയ കാറുകള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
