ദോഹ: ഖത്തറില്‍ പ്രായമായവര്‍ക്കായി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അല്‍ മഷാഫ് ഹെല്‍ത്ത് സെന്ററില്‍ ഒരു പുതിയ ഇന്റഗ്രേറ്റഡ് കെയര്‍ ഫോര്‍ വയോജന (ഐസിഒപിഇ) ക്ലിനിക് ആരംഭിച്ചു. ആരോഗ്യകരമായ വാര്‍ദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള പ്രായമായവരെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ക്ലിനിക്ക് ആരംഭിച്ചത്.
പിഎച്ച്‌സിസിയുമായി സഹകരിച്ചാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. അല്‍ വാജ്ബ ഹെല്‍ത്ത് സെന്ററില്‍ 2023ലാണ് ആദ്യ ക്ലിനിക് ആരംഭിച്ചത്. പിന്നീട് റൗദത്ത് അല്‍ ഖൈല്‍, ലീബൈബ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഓര്‍മ്മ, വൈജ്ഞാനിക പ്രവര്‍ത്തനം, സന്തുലിതാവസ്ഥ, ചലനശേഷി, പോഷകാഹാരം, ഭാരം, കാഴ്ച, കേള്‍വി, മാനസിക ക്ഷേമം എന്നിവയ്ക്കുള്ള സ്‌ക്രീനിംഗുകളും പരിശോധനയില്‍ ഉള്‍പ്പെടുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
