ഡല്‍ഹി: പാക് വിമാനങ്ങള്‍ക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ. വ്യോമപാതാ നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാന്‍ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഡിസംബര്‍ 24 പുലര്‍ച്ചെ 5.29 വരെ നിരോധനം തുടരുമെന്നാണ് പാകിസ്ഥാന്‍ വിശദമാക്കിയത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടര്‍ച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. നിലവിലെ വിലക്ക് നവംബര്‍ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയര്‍മാന്‍ പാകിസ്ഥാന്‍ പുറത്തിറക്കിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
