തിരുവനന്തപുരം: ഖത്തര്‍ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിലേയ്ക്കും മലേഷ്യയിലേയ്ക്കും കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു. വിദേശ രാജ്യങ്ങളിലെ മലയാളികള്‍ക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) സൗദി അറേബ്യ, യു.എ,ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കുളള ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അഭിഭാഷകനായി വിദേശ രാജ്യത്ത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.norkaroots.kerala.gov.in സന്ദര്‍ശിച്ച് 2025 നവംബര്‍ 25 നകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770540 0471-2770529 (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
