ദോഹ: ഖത്തര്‍ അമീറിന്റെ ബോയിംഗ് 747-8 ബിബിജെ പ്രൈവറ്റ് ജംബോ ജെറ്റിന്റെ ഉള്‍വശത്തെ ചിത്രങ്ങള്‍ പുറത്ത്. 2025 ജൂണ്‍ അവസാനം ബിബിജെ പാല്‍മയില്‍ പറന്നിറങ്ങിയപ്പോഴുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഗള്‍ഫ് ഇന്‍സൈഡറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പറക്കുന്ന കൊട്ടാരം എന്ന് വിളിക്കപ്പെടുന്ന ഈ വിമാനം, ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും ആഡംബരപൂര്‍ണ്ണവുമായ സ്വകാര്യ ജെറ്റുകളില്‍ ഒന്നാണ്. സ്‌പെയിനില്‍ വേനല്‍ക്കാല യാത്രയുടെ ഭാഗമായി എത്തിയതായിരുന്നു ഖത്തര്‍ അമീര്‍.
വിമാനത്തിന് വലിപ്പമുള്ളതിനാല്‍ പാല്‍മയിലെ ഏറ്റവും നീളമേറിയതും ശേഷിയുള്ളതുമായ റണ്‍വേ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ജെറ്റ് പാര്‍ക്കിംഗ് ചെയ്യുന്നതുവരെ മറ്റ് വിമാനങ്ങള്‍ക്ക് കാത്തിരിക്കേണ്ടിവരികയും ചെയ്തു. എങ്കില്‍ മാത്രമേ അത്രയും വലിപ്പത്തിലും ഭാരത്തിലുമുള്ള ഒരു വിമാനത്തെ കൈകാര്യം ചെയ്യാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോയിംഗ് 747-8 പ്രൈവറ്റ് ജെറ്റിന് ഏകദേശം 360 ദശലക്ഷം യൂറോ വിലവരും. വ്യക്തിഗത വ്യോമയാന ആഡംബരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തെ പ്രതിനിധീകരിക്കുന്നതാണിത്. അമീറിന്റെ ബോയിംഗ് 747-8 BBJയുടെ അകത്ത് തടി, ലെതര്‍, സ്വര്‍ണ്ണം എന്നിവകൊണ്ട് അലങ്കരിച്ച ഒന്നിലധികം ലോഞ്ചുകള്‍, ഓഫീസുകള്‍, മീറ്റിംഗ് ഏരിയകള്‍ എന്നിവയും വിമാനത്തിലുണ്ട്. ഏകദേശം 89 യാത്രക്കാര്‍ക്കും 14 ക്രൂ അംഗങ്ങള്‍ക്കും സൗകര്യമൊരുക്കുന്ന തരത്തിലാണ് വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്യൂസ്ലേജിലെ ബ്ലാങ്ക്ഡ് ഔട്ട് ജനാലകളുടെ എണ്ണമാണ് ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
