കുവൈത്ത് സിറ്റി: കുവൈത്തില്‍ നവജാത ശിശുക്കളുടെ രജിസ്‌ട്രേഷന്‍ വൈകിയാല്‍ മാതാപിതാക്കള്‍ക്ക് 3,000 ദിനാര്‍ വരെ പിഴ ഈടാക്കാന്‍ തീരുമാനം. ജനിച്ച് രണ്ട് മാസത്തിനുള്ളില്‍ നവജാത ശിശുക്കളെ രജിസ്റ്റര്‍ ചെയ്യാത്ത മാതാപിതാക്കള്‍ക്കാണ് കടുത്ത പിഴ ചുമത്തുക. ഇത് സംബന്ധിച്ച് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് കരട് ഡിക്രി-നിയമം സമര്‍പ്പിച്ചു.
ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകരിച്ചതുമായ 2015 ലെ ബാലാവകാശ നിയമത്തില്‍ ഭേദഗതി വരുത്തും. ജനിച്ച് 60 ദിവസത്തിനുള്ളില്‍ പിതാവിന്റെ പൗരത്വ ഫയലില്‍ കുട്ടിയെ രജിസ്റ്റര്‍ ചെയ്യാത്ത രക്ഷിതാക്കള്‍ക്ക് 2,000 KD മുതല്‍ 3,000 KD ($6,500 മുതല്‍ $9,700 വരെ) വരെ പിഴ ചുമത്താനാണ് നീക്കം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
