കൊച്ചി: ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണക്കുഴമ്പുമായി മലപ്പുറം സ്വദേശി പിടിയില്‍. കൊച്ചി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം സ്വദേശി കമറുദീനാണ് (39) അറസ്റ്റിലായത്. ഇയാളെ റിമാന്റ് ചെയ്തു. സൗദിയിലെ ജിദ്ദയില്‍ നിന്ന് ബെംഗളൂരു വഴി കൊച്ചിയിലെത്തിയതായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നാണ് സ്വര്‍ണക്കുഴമ്പ് കണ്ടെടുത്തത്.
കൊച്ചി കസ്റ്റംസ് ഹൗസ് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കുഴമ്പില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇയാളുമായി ബന്ധപ്പെട്ട ഇടപാടുകാരെ ചുറ്റിപ്പറ്റി അന്വേഷണം തുടരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
