ദോഹ: ഉപഭോക്തൃനിയമം ലംഘിച്ചതിന് ഖത്തറിലെ മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ കൂടി അടപ്പിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI). മൂന്ന് വാണിജ്യ സ്ഥാപനങ്ങള്‍ 30 ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ (16)ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥകളും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ലംഘിച്ചതിനാണ് നടപടി.
അല്‍-ബഹര്‍ അല്‍-അബ്യാദ് ട്രേഡിംഗ് &ഷിപ്പിംഗ് കമ്പനി, എലിവേറ്ററുകള്‍ക്കുള്ള സില്‍വര്‍ ഫൗജി, ഗ്ലാസ്, ഗ്ലാസ്& ഡെക്കോര്‍ സ്ഥാപനമായ എം.ബി.ഐ എന്നീ സ്ഥാപനങ്ങളാണ് താല്‍ക്കാലികമായി അടപ്പിച്ചത്.
കസ്റ്റമേഴ്‌സിന് കൃത്യമായി സേവനങ്ങള്‍ നല്‍കാത്തതിനാണ് നടപടി. 30 ദിവസത്തേക്ക് സ്ഥാപനം പൂര്‍ണമായും അടച്ചുപൂട്ടണം.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വാണിജ്യമന്ത്രാലയം തുടര്‍ച്ചയായി ഓരോ സ്ഥാപനങ്ങളിലും പരിശോധനാ കാമ്പയിന്‍ നടത്തുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
