ഡല്‍ഹി: ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍. ആവശ്യമുന്നയിച്ച് ഡല്‍ഹി ജന്തര്‍മന്ദറില്‍ കുടുംബങ്ങള്‍ പതിഷേധിച്ചു. ഖത്തറിലെ ജയിലിലുള്ള 650 മലയാളികളുടെ കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്.
2015-ല്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പിട്ട തടവുപുള്ളികളുടെ കൈമാറ്റ കരാര്‍ നടപ്പിലാക്കണമെന്നാണ് ആവശ്യം. പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരത്തില്‍ കരാറുകളിലൂടെ തടവുകാരെ കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തന്നെ തയ്യാറാകുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ജയിലില്‍ കഴിയുന്നവരെ കൈമാറാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ സമരക്കാരുമായി കൂടിക്കാഴ്ച നടത്തി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
