ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ല് അടയ്ക്കാന്‍ മറന്ന യാത്രക്കാരനെ അമ്പരപ്പിച്ച് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി. ഭക്ഷണം കഴിച്ച ശേഷം ബില്ലടയ്ക്കാതെ യാത്രക്കാരന്‍ പോവുകയായിരുന്നു.
യാത്രക്കിടയില്‍ ഫ്‌ലൈറ്റില്‍ വെച്ചാണ് ബില്ല് അടയ്ക്കാന്‍ മറന്ന വിവരം ഇദ്ദേഹം ഓര്‍മിക്കുന്നത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ജീവനക്കാരെ അഭിസംബോധന ചെയ്ത് ഇയാള്‍ ഒരു വീഡിയോ പങ്കുവെച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിഡിയോ വൈറലാവുകയായിരുന്നു.
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഉടന്‍ റസ്റ്റോറന്റിലെ ബില്ല് അടയ്ക്കാമെന്നും ഇതിനായി റസ്റ്റോറന്റ് ജീവനക്കാരോട് തന്നെ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തി ബില്ല് അടക്കുന്നതിനായി റസ്റ്റോറന്റ് ജീവനക്കാരെ ബന്ധപ്പെട്ടപ്പോള്‍ ഭക്ഷണത്തിന്റെ ബില്ല് നേരത്തെ തന്നെ അടച്ചെന്ന് അറിയിച്ചു.
ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇടപെടല്‍ നടത്തിയത്. അദ്ദേഹം വീഡിയോ പങ്കുവെച്ചതോടെ വിമാനത്താവളത്തിലെ നിരവധി ജീവനക്കാര്‍ ബില്ല് അടക്കുന്നതിനായി സന്നദ്ധത പ്രകടിപ്പിച്ചതായും യാത്രക്കാരന്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
