ഖത്തറില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി; ഇപ്പോള്‍ അപേക്ഷിക്കാം

1q 8

ദോഹ: ഖത്തറില്‍ 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഖത്തറി ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്കും മറ്റ് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

പ്രധാനമായും മൂന്ന് സ്‌കോളര്‍ഷിപ്പുകളാണ് ഉള്ളത്. അമീരി സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, എക്സ്റ്റേണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, ഇന്റേണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമായ തമൂഹ് എന്നിവയ്ക്കായി അപേക്ഷിക്കാം.

സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകളില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അമീരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ലോകത്തിലെ മികച്ച ഇരുപത്തിനാല് സര്‍വകലാശാലകളിലും അഞ്ച് പ്രമുഖ പ്രാദേശിക സര്‍വകലാശാലകളിലും പൂര്‍ണ്ണമായ ധനസഹായത്തോടെ പഠന അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതാണ് അമീരി സ്‌കോളര്‍ഷിപ്പ്. മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്കാണ് പ്രധാനമായും ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ആഗോളതലത്തിലെ മികച്ച ഇരുന്നൂറ് സര്‍വകലാശാലകളില്‍ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള പ്രമുഖ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രത്യേക മേഖലകളില്‍ പഠിക്കാനുള്ള അവസരം നല്‍കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കായികം, സാഹിത്യം, കല എന്നിവ ഉള്‍പ്പെടുന്ന വിശാലമായ വിഷയങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

ഖത്തറിലെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്റേണല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമുകള്‍ മുതല്‍ ബിരുദാനന്തര പഠനം വരെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. അക്കാദമിക് മെറിറ്റിനെ അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

ശാസ്ത്ര, സാഹിത്യ മേഖലകളിലെ മികച്ച പത്ത് വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക അക്കാദമിക് മേഖലകളില്‍ ഉയര്‍ന്ന റാങ്കുള്ളവര്‍ക്കും മന്ത്രാലയം പ്രത്യേക ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading