വാരാന്ത്യത്തില്‍ രണ്ട് പ്രധാന റോഡുകളില്‍ ഗാതഗത നിയന്ത്രണം

1q 67

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യത്തില്‍ കോര്‍ണിഷ് സ്ട്രീറ്റിലും ന്യൂ അല്‍ വക്ര റോഡിലും താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം. ഈ രണ്ട് റോഡും വാരാന്ത്യത്തില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

ജൂണ്‍ 20, വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 23 വരെ അല്‍ കോര്‍ണിഷ് റോഡിലെ ‘ഷാര്‍ക്ക് ഇന്റര്‍സെക്ഷന്‍’ ടണലില്‍ ഭാഗിക ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. റോഡ് അറ്റകുറ്റപ്പണികള്‍ക്കായി രാത്രിയില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് ഭാഗികമായി അടച്ചിടും.

2025 ജൂണ്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 8 വരെ മുഐതര്‍/ അല്‍ വുഖൈറിലേക്ക് പോകുന്ന ന്യൂ അല്‍ വക്ര റോഡിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading