ദോഹ: ഖത്തറില്‍ നിന്നുള്ള ഇന്ത്യന്‍ വിനോദയാത്രാ സംഘം കെനിയയില്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ ഉള്‍പ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട്, പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു അപകടം. യാത്രാസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വടക്ക് കിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് അപകടമുണ്ടായത്. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയും മരണപ്പെട്ടതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മലയാളികളും കര്‍ണാടക സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
