ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ജനന-മരണ രജിസ്‌ട്രേഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അവധി ദിവസങ്ങളിലെ ആരോഗ്യ മന്ത്രാലയത്തിന്റെ മറ്റ് സേവന വകുപ്പുകളുടെയും പ്രവൃത്തി സമയം മന്ത്രാലയം പ്രഖ്യാപിച്ചു.
ജൂണ്‍ 9, 10 (വെള്ളി, ശനി) ദിവസങ്ങളില്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ റിലേഷന്‍സ് ആന്‍ഡ് ട്രീറ്റ്‌മെന്റ് അബ്രോഡ് ഡിപ്പാര്‍ട്ട്‌മെന്റിന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ പ്രവര്‍ത്തിക്കും.
വനിതാ വെല്‍നസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ (WWRC) പ്രവര്‍ത്തിക്കുന്ന ജനന രജിസ്‌ട്രേഷന്‍ ഓഫീസ്, വെള്ളി, ശനി ദിവസങ്ങളില്‍ ഒഴികെ രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ പ്രവര്‍ത്തിക്കും.
ഹ്യൂമാനിറ്റേറിയന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മരണ രജിസ്‌ട്രേഷന്‍ ഓഫീസ് അവധി ദിവസങ്ങളില്‍ രാവിലെ 8:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ പ്രവര്‍ത്തിക്കും.
അതേസമയം ഖത്തര്‍ ഹെല്‍ത്ത് കെയര്‍ യൂണിഫൈഡ് കോണ്‍ടാക്റ്റ് സെന്റര്‍ 16000 എന്ന നമ്പറില്‍ ആഴ്ചയില്‍ ഏഴ് ദിവസവും (24/7) പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
