ബലിപെരുന്നാള്‍; ഖത്തറിലെ കോടതികളുടെ സമയക്രമം

public prosecution

ദോഹ: ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷന്റെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ പ്രധാന ഓഫീസ് ജൂണ്‍ 5 മുതല്‍ 9 വരെ വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെ ( 6PM – 10PM) പ്രവര്‍ത്തിക്കും.

റസിഡന്‍സ് അഫയേഴ്‌സ് പ്രോസിക്യൂഷനും ഇതേ സമയക്രമത്തില്‍ പ്രവര്‍ത്തിക്കും. അതേസമയം ഹമദ് വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ് (പ്രോസിക്യൂഷന്‍ ഓഫ് ജഡ്ജ്‌മെന്റ് എക്‌സിക്യൂഷന്‍ ആന്റ് ചെക്ക്‌സ്) 24 മണിക്കൂറും അവധിദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

ഇ-സേവനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭ്യമാകും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading