ഖത്തറില്‍ അനധികൃതമായി കാട്ടില്‍ കയറി മരങ്ങള്‍ മുറിച്ച ആള്‍ അറസ്റ്റില്‍

1q 117

ദോഹ: ഖത്തറില്‍ അനധികൃതമായി കാട്ടുമരങ്ങള്‍ മുറിച്ചുകടത്തിയവരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറസ്റ്റ് ചെയ്തു. എസ്ബത്ത് അല്‍ ഖുറൈബ് സമുച്ചയത്തിന് സമീപം മധ്യമേഖലയില്‍ നടത്തിയ പട്രോളിംഗിങ്ങിനിടെയാണ് അറസ്റ്റ്.

നിയമവിരുദ്ധമായി കാട്ടുമരങ്ങള്‍ വെട്ടിമാറ്റുകയും പ്രാദേശിക സസ്യജാലങ്ങളെ നശിപ്പിക്കുകയും ചെയ്ത വ്യക്തിയെയാണ് അധികൃതര്‍ പിടികൂടിയത്. ദേശീയ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിയമലംഘകനെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like