ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

qatar airways al 2

ദോഹ: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഖത്തര്‍ എയര്‍വേസ് ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ദോഹയ്ക്കും പാകിസ്ഥാനിലെയും ഇന്ത്യയിലെയും നിരവധി സ്ഥലങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഔട്ട്ബൗണ്ട്, ഇന്‍ബൗണ്ട് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

മെയ് 10, 11, 12 തീയതികളില്‍ ദോഹയില്‍ നിന്ന് പാകിസ്ഥാനിലെ കറാച്ചി (KHI), ലാഹോര്‍ (LHE), ഇസ്ലാമാബാദ് (ISB), മുള്‍ട്ടാന്‍ (MUX), പെഷവാര്‍ (PEW), സിയാല്‍കോട്ട് (SKT), ഇന്ത്യയിലെ അമൃത്സര്‍ (ATQ) എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തിയത്. 2025 മെയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി എല്ലാത്തരം വിമാനങ്ങള്‍ക്കും അടച്ചിടുമെന്ന് പാകിസ്ഥാന്‍ വ്യോമയാന അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയുടെ വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ മെയ് 15 ന് പുലര്‍ച്ചെ 5:29 വരെ അടച്ചിടുമെന്ന് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കികയ്ത. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading