ഇന്ത്യ – പാകിസ്ഥാന്‍ ; വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

WhatsApp Image 2025 05 10 at 3.41.23 PM

ഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. അഞ്ച് മണിമുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടും. ഇന്ത്യ-പാകിസ്ഥാന്‍ സേനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തി. വെടിനിര്‍ത്തലിന് ധാരണയായെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. തര്‍ക്കവിഷയങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like