ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നാടുകടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ യുവതി. പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് നാടുകടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ രംഗത്തെത്തിയത്. 2023-ല്‍ പബ്ജി കളിക്കുന്നതിനിടെ ഇഷ്ടപ്പെട്ട തന്റെ ഇന്ത്യക്കാരനായ കാമുകന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയതാണ് സീമ. സിന്ധ് പ്രവിശ്യയില്‍നിന്ന് നാല് കുട്ടികളോടൊപ്പം നേപ്പാള്‍ വഴിയാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്. നിലവില്‍ ഉത്തര്‍പ്രദേശിലെ നോയിഡയിലെ വീട്ടില്‍ ഭര്‍ത്താവ് സച്ചിനും കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.
സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്ക് പാകിസ്ഥാനിലേക്ക് തിരികെ പോകേണ്ടെന്നും ഇന്ത്യയില്‍ തുടരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും അനുവദിക്കണമെന്നും യുവതി പറയുന്നു. താന്‍ പാകിസ്ഥാന്റെ മകളായിരുന്നു, പക്ഷേ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്ന് സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. സച്ചിനുമായുള്ള വിവാഹത്തിന് ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചതായും അവര്‍ അവകാശപ്പെടുന്നു.
യുവതിയുടെ പൗരത്വം ഇപ്പോള്‍ ഇന്ത്യക്കാരനായ ഭര്‍ത്താവുമായി ബന്ധപ്പെട്ടാണ്. അനധികൃതമായി എത്തിയതിനാല്‍ ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിര്‍ദേശം അതുകൊണ്ട് ഇവരെ ബാധിക്കില്ലെന്നും സീമക്ക് ഇന്ത്യയില്‍ തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് അവരുടെ അഭിഭാഷകനായ എ പി സിങ് പറഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
