കൊച്ചി: തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം കൊച്ചിയിലിറക്കി. സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം കൊച്ചിയില്‍ ഇറക്കിയത്.
തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം പറത്തുന്നതിനിടെ ഇലക്ട്രിക് തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷം വിമാനം കൊച്ചിയിലിറക്കുകയായിരുന്നു. 165 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വൈകിട്ട് 4.45ന് കൊച്ചിയിലിറങ്ങിയ വിമാനം തകരാര്‍ പരിഹരിച്ച് 5.55ന് അബുദാബിയിലേക്ക് പുറപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
