ദോഹ: ഖത്തറില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ മെട്രാഷിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. പുതിയ മെട്രാഷ് ആപ്പിലും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആപ്പിലൂടെ വേഗത്തില്‍ ചെറിയ സ്റ്റെപ്പുകളിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. സുരക്ഷാ വകുപ്പുകളോ പോലീസ് സ്റ്റേഷനുകളോ സന്ദര്‍ശിക്കാതെ തന്നെ മെട്രാഷ് ആപ്പ് വഴി നഷ്ടപ്പെട്ട വസ്തുക്കള്‍ സൗകര്യപ്രദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രാലയം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
റിപ്പോര്‍ട്ട് ചെയ്യേണ്ട വിധം:
- മെട്രാഷ് ആപ്പ് ഓപ്പണ്‍ ചെയ്യുക
- സെക്യൂരിറ്റി എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
- ലോസ്റ്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്യുക
- ലഭിക്കുന്ന ടാബില്‍ വിശദമായ വിവരങ്ങള്‍ പൂരിപ്പിക്കുക
- തുടര്‍ന്ന് സബ്മിറ്റ് ദി റിപ്പോര്‍ട്ട് ചെയ്യുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
