ഖത്തറില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

qatar rain

ദോഹ: ഖത്തറില്‍ ഇന്ന് ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വൈകിട്ട് 6 മണി വരെ കാലാവസ്ഥ താരതമ്യേന ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും. ചില സമയങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും രാത്രിയില്‍ താരതമ്യേന തണുപ്പിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ട്.

വടക്ക് ഭാഗത്തേക്ക് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റിനും ഉയര്‍ന്ന കടലിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

കടല്‍ത്തീരത്ത് കാറ്റ,് തെക്ക് കിഴക്ക് നിന്ന് വടക്ക് കിഴക്ക് ദിശയില്‍ 10 – 20 KT വേഗതയില്‍ ആയിരിക്കും, ചില സമയങ്ങളില്‍ 25 KT വരെ വേഗതയില്‍ വീശിയടിക്കും.തിരമാലകള്‍ 2 മുതല്‍ 4 അടി വരെ ആയിരിക്കും, ചിലപ്പോള്‍ 5 അടി വരെ ഉയരും. ചില സമയങ്ങളില്‍ ദൃശ്യപരത 4 – 8 കിലോ മീറ്ററോ മൂന്ന് കിലോമീറ്റല്‍ കുറവോ ആയിരിക്കും. ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading