നികുതി വകുപ്പുമായി ബന്ധപ്പെട്ട പിഴയില്‍ 100% ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ ജനറല്‍ ടാക്‌സ് അതോറിറ്റി

ദോഹ: ഖത്തര്‍ ജനറല്‍ ടാക്‌സ് അതോറിറ്റി 100% സാമ്പത്തിക പിഴ ഒഴിവാക്കുന്നു. 2025 മാര്‍ച്ച് 1 മുതല്‍ നികുതി വകുപ്പുമായി ബന്ധപ്പെട്ട പിഴയില്‍ 100% ഇളവ് അനുവദിക്കും. ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ആറു മാസത്തേക്ക് ഇളവ് ലഭിക്കും. ബിസിനസ്സ് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രതിബദ്ധതയുടേയും ഭാഗമായാണിത്.

ബിസിനസ്സുകളുടെ ടാക്സ് കംപ്ലയന്‍സ് സ്റ്റാറ്റസ് ശരിയാക്കാന്‍ ഈ അവസരം ഒഴിവാക്കാം. കമ്പനികള്‍ ധരീബ ടാക്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും എല്ലാ നികുതിദായകരുടെ ഡാറ്റയും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം. റിട്ടേണുകള്‍ സമര്‍പ്പിച്ചും കൃത്യസമയത്ത് നികുതി കുടിശ്ശിക അടച്ചും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ (2026, 2027, 2028) പൂര്‍ണ്ണമായി പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചട്ടങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ എല്ലാ നികുതി റിട്ടേണുകളും സാമ്പത്തിക പ്രസ്താവനകളും സമര്‍പ്പിക്കുകയും വേണം.

സംരംഭത്തിന്റെ കാലയളവിലുടനീളം, യോഗ്യരായ ബിസിനസുകള്‍ക്ക് ധരീബ ടാക്‌സ് പോര്‍ട്ടല്‍ വഴി പിഴ ഇളവുകള്‍ക്കായി അപേക്ഷിക്കാം. ജനറല്‍ ടാക്‌സ് അതോറിറ്റി ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ വിലയിരുത്തുകയും അപേക്ഷകരുടെ പോര്‍ട്ടല്‍ അക്കൗണ്ടുകള്‍ വഴി നേരിട്ട് തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്യും. സേവനങ്ങളുടെ സുതാര്യത വര്‍ദ്ധിപ്പിക്കുക, സേവന കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ നടപടി.

വ്യവസ്ഥകള്‍, ആവശ്യകതകള്‍, അപേക്ഷാ നടപടിക്രമങ്ങള്‍ എന്നിവയുടെ വിശദമായ വിവരങ്ങള്‍ www.gta.gov.qa എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ സഹായത്തിന്, നികുതിദായകര്‍ക്ക് 16565 എന്ന കോള്‍ സെന്റര്‍ വഴിയോ support@dhareeba.qa എന്ന ഇമെയില്‍ വഴിയോ അതോറിറ്റിയുമായി ബന്ധപ്പെടാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like